കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ പവർ കട്ട്


തിരുവനന്തപുരം :- കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അര മണിക്കൂർ വീതം വൈദ്യുതി മുടങ്ങി. പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെയാണ് പവർകട്ട്. 

കറന്റ് പോകുന്ന സമയത്തിന് ഒരു വ്യക്തതയും ഇല്ല. ദിവസം ഒരു പ്രദേശത്ത് ഏത് നേരം, എത്ര സമയം വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് മുൻകൂട്ടി നൽകണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. പകരം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന പൊതു അറിയിപ്പ് മാത്രമാണ് കെഎസ്‌ഇബി നൽകുന്നത്.

Previous Post Next Post