ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്തു


പാലക്കാട് :- അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്തു. സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ് കാട്ടിൽ കുടുങ്ങിയത്. 

റീൽസ് ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു യുവാക്കളുടെ സാഹസം. മണിക്കൂറുകളോളം പണിപ്പെട്ടാണ് യുവാക്കളെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. ദൗത്യത്തിനിടെ പലതവണ സംഘം ആനയുടെ മുന്നിൽപ്പെട്ടിരുന്നു. അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ടാണ് യുവാക്കളെ കണ്ടെത്തിയത്. പിന്നീട് പുലർച്ചെയോടെയാണ് യുവാക്കളെ കാടിറക്കിയത്.

Previous Post Next Post