പള്ളിപ്പറമ്പ്:- വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കി എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ പള്ളിപ്പറമ്പിന്റെ സ്വന്തം പ്രതിഭ ഡോ. റാഹില റഫീഖിനെ കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയും ചേർന്ന് ആദരിച്ചു. യുവതലമുറയ്ക്ക് മാതൃകയായ ഡോക്ടറുടെ നേട്ടം പള്ളിപ്പറമ്പ് നാടിന് വലിയ അഭിമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പും, തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിക്കുവേണ്ടി ഷംസു കൂളിയാലും ഡോ. റാഹില റഫീഖിന് ഉപഹാരം നൽകി ആദരിച്ചു.
ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. മഹമൂദ്, കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി സുകുമാരൻ, എ.പി. ഹംസ, നസീർ പി.കെ പി മുനീർ ,വി.വി. സുബൈർ, ഭാസ്ക്കരൻ കെ., യൂസഫ് പറമ്പിൽ, റഷീദ് കെ.എൻ., മുസ്തഹ്സിൻ ടി.പി., അർഷാദ് എം.കെ. മൻസൂർ എം പി, മർസൂഖ് കെ , ഫയാസ് ഒ കെ.തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
