ചേലേരി :- ചേലേരി എ.യു.പി സ്കൂൾ കായിക മേള സംഘടിപ്പിച്ചു. തവളപ്പാറ മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എം.ബി നിഷാകുമാരി അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് മുഖ്യാതിഥിയായി. പ്രഥമാധ്യാപിക എ.അജിത, PTA പ്രസിഡന്റ് വേലായുധൻ സംസാരിച്ചു. സബ് ജില്ലാ കായികമേളയ്ക്ക് മുന്നോടിയായി നടന്ന മേളയിൽ വിവിധ കായിക മത്സരങ്ങൾ നടന്നു.
