ചൂളിയാട് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയം വയോജനവേദി വയോജനസംഗമം സംഘടിപ്പിച്ചു


മലപ്പട്ടം :- ചൂളിയാട് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയം  വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അയനത്ത് മുകുന്ദൻ, മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഐ.വി ഒതേനൻ, ശ്രേയ സി.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതവും പ്രസിഡൻ്റ് വി.വി തമ്പാൻ നന്ദിയും പറഞ്ഞു.

Previous Post Next Post