വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം സംഘടിപ്പിച്ചു


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച - സംവാദം പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി സനൂജ രാജീവൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സനൂജ രാജീവന്റെ അമ്മ മനസ്സ് എന്നീ പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. 

 എക്സിക്യൂട്ടീവ് അംഗം പി.കെ രവീന്ദ്രനാഥൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ്, മുൻ വായനശാല സെക്രട്ടറി എം.കെ ബാബു, ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ്, സെക്രട്ടറി എം.കെ മനേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി പവിത്രൻ, എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കലാവേദി കൺവീനർ സജിത്ത്.കെ പാട്ടയം സ്വാഗതം പറഞ്ഞു.

Previous Post Next Post