കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊളച്ചേരി എ.യു.പി സ്‌കൂളിൽ കുട്ടികൾക്കുള്ള യോഗപരിശീലനം സംഘടിപ്പിച്ചു. ഉദ്ഘാടനം വാർഡ് മെമ്പർ യൂസുഫ് കെ.വി നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു.
യോഗ ഇൻസ്ട്രക്ടർ കവിത ക്ലാസ് നയിച്ചു. ജില്ലാ യോഗാ കോർഡിനേറ്ററും കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പറുമായ കെ.പി സജീവൻ 'യോഗയും ആരോഗ്യവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ സ്വാഗതവും എം.ശങ്കരണ നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു
