പ്രോജക്ട് ബീക്കൺ ടൗൺ: മാലിന്യസംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 


​കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 28-ന് ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി മാലിന്യസംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

​സ്കൂൾ പ്രധാനധ്യാപകൻ ശശീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. 'ബീക്കൺ ടൗൺ' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല എം.വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് കെ.എൻ. ബോധവത്കരണ ക്ലാസ് എടുത്തു. തുടർന്ന് ചടങ്ങിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും, സ്കൂളിലെ വിവിധ ക്ലാസുകളിലായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ (JHI, JPHN) നേതൃത്വത്തിൽ ക്ലാസുകൾ നടത്തുകയും ചെയ്തു.

​ചടങ്ങിൽ വി.ഇ.ഒ. ശ്രീജിത്ത്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിത്യരശ്മി എ.പി., കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ രമ്യ കെ. എന്നിവർ പങ്കെടുത്തു.

Previous Post Next Post