ഡോ. ശ്രീഷ്മ ഗംഗാധരന് അനുമോദനം: ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആദരം

 


​കൊളച്ചേരി: ആയുർവേദ എം.ഡി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ശ്രീഷ്മ ഗംഗാധരനെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

​ചേലേരി സ്വദേശിയും കാനഡ ബാങ്ക് മാനേജർ നിതിൻ ജി. കൃഷ്ണന്റെ ഭാര്യയുമാണ് ഡോ. ശ്രീഷ്മ. ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം ബേബി സുനാഗർ ഡോ. ശ്രീഷ്മ ഗംഗാധരന് ഉപഹാരം (മോമെന്റോ) നൽകി. ജനറൽ സെക്രട്ടറി വേണുഗോപാൽ പി.വി. പൊന്നാടയണിയിച്ച് ആദരിച്ചു.

​ആധുനിക കാലഘട്ടത്തിൽ ആയുർവേദത്തിന്റെ കാലികപ്രസക്തിയെക്കുറിച്ച് ബേബി സുനാഗർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ദേവരാജൻ പി.വി. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

Previous Post Next Post