വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം


പാലക്കാട് :- പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Previous Post Next Post