മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നായയെ പിടികൂടുന്നതിന് പട്ടി പിടുത്തത്തിൽ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം നൽകുന്നതാണ്. ആകർഷകമായ വേതനവും ലഭിക്കും. താല്പര്യമുള്ളവർ ഉടൻ പഞ്ചായത്ത് ഓഫീസിലെത്തിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
