പ്രഭാത സവാരിക്കിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ട്രാവലർ ഡ്രൈവർ മരിച്ചു

 


കണ്ണപുരം :- പ്രഭാത സവാരിക്കിടെ ഗുഡ്സ് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ ട്രാവലർ ഡ്രൈവർ മരണപ്പെട്ടു. ഇരിണാവിലെ കുന്നുമ്മൽ വീട്ടിൽ ശശിധരൻ (67) ആണ് മരണപ്പെട്ടത്.  ഇന്നലെ രാവിലെ 6.30 ഓടെ യോഗശാലറോഡിൽ ഓട്ടോവർക്ക്ഷോപ്പിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശശിധരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ 7 മണിയോടെ മരണപ്പെട്ടു. 

ട്രാവലറിൽ ഇരിണാവ് സ്‌കൂളിലെ കുട്ടികളെ കൊണ്ടുവരുന്ന ജോലി ചെയ്തുവരികയായിരുന്നു ശശിധരൻ.

പരേതരായ ഗോവിന്ദൻ്റെയും കാർത്ത്യായനിയുടേയും മകനാണ്. 

ഭാര്യ : നിഷ 

മക്കൾ : നിതിൻ (അജ്മാൻ), മിഥുൻ (അധ്യാപകൻ, ഹിന്ദു എൽ.പി സ്‌കൂൾ ഇരിണാവ്)

മരുമക്കൾ : ദിവ്യ, വീണ

സഹോദരങ്ങൾ : കെ.വി മോഹനൻ, ഉണ്ണികൃഷ്ണൻ, ഗീത, പരേതനായ സോമൻ. 

കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടത്തെ തുടർന്ന് നിർത്താതെ പോയ ഗുഡ്‌സ ഓട്ടോ ഇന്നലെ വൈകുന്നേരത്തോടെ പഴയങ്ങാടി മൊട്ടാമ്പ്രത്ത് വെച്ച് പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.

Previous Post Next Post