പരിയാരം അമ്മാനപ്പാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു


പരിയാരം :- പരിയാരം അമ്മാനപ്പാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കരുവഞ്ചാൽ വായാട്ട്പറമ്പ് സ്വദേശി അഭിനവ് സുരേഷ് ആണ് മരണപ്പെട്ടത്. അമ്മാനപ്പാറ മുടിക്കാനം ജംഗ്ഷനിൽ ഇന്ന് രാവിലെയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരനായ യുവാവ് ഓട്ടോയെ മറിക്കിടക്കുന്നതിനിടയിൽ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിടുകയും എതിരെ വന്ന ടിപ്പർ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ടിപ്പറിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലവേർപ്പെട്ട നിലയിലായിരുന്നു. തൽക്ഷണം മരണപ്പെട്ട അഭിനവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post