ചട്ടുകപ്പാറ :- CPIM അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികദിനം വേശാല ലോക്കൽ കമ്മറ്റി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ കെ.രാമചന്ദ്രൻ പതാക ഉയർത്തി. മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു .
ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തിക്കൊണ്ട് യെച്ചൂരി ദിനം ആചരിച്ചു.





