കരിങ്കൽക്കുഴി :- DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റും കൊളച്ചേരി നോർത്ത് മേഖല സെക്രട്ടറിയുമായ പി.അക്ഷയിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽകുഴിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഇന്നലെയാണ് പാവന്നൂർമൊട്ട ITM കോളേജിന് സമീപമുണ്ടായ സംഘർഷത്തിൽ അക്ഷയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ അക്ഷയിയെ ആദ്യം മയ്യിൽ FHC-യിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂർ AKG ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് DYFI ആരോപിച്ചു.
