കൊളച്ചേരി :- KSSPU കൊളച്ചേരി യൂണിറ്റ് വനിതാ സംഗമം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.വി യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ കെ.ജ്യോതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. SSLC, PLS TWO, LSS പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. യശോദ ടീച്ചർ മൊമെന്റോ നൽകി അനുമോദിച്ചു.
എസ്.ജാനകി അനുസ്മരണവും ഗാനാലാപനവും ബിനീഷ കെ.കെ നിർവ്വഹിച്ചു. 'വികസന സമൂഹവും സ്ത്രീകളും' എന്ന വിഷയത്തിൽ എഴുത്തുകാരി ശൈലജ തമ്പാൻ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ, ബ്ലോക്ക് ജോ: സെക്രട്ടറി വി.വി വിജയരാഘവൻ, യൂണിറ്റ് പ്രസിഡണ്ട് പി.രാമകൃഷ്ണൻ, സി.കമലാക്ഷി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി ഗിരിജ ടീച്ചർ സ്വാഗതവും കെ.പ്രേമലത ടീച്ചർ നന്ദിയും പറഞ്ഞു.
