കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മാണിയൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ SLMI (Structured Lifestyle Modification Intervention) പരിപാടി സംഘടിപ്പിച്ചു. 11-ാം വാർഡായ കാട്ടോളിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈലജ അധ്യക്ഷത വഹിച്ചു.
ജീവിതശൈലി രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടന്ന പരിപാടിയിൽ SLMIയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും JHI ഷംനാജ് വിശദീകരിച്ചു. ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യകരമായ ജീവിതരീതികളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നൽകി. PEER ഗ്രൂപ്പ് കൂട്ടായ്മയെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും MLSP ശ്രുതി വിശദീകരിച്ചു.
ജനപങ്കാളിത്തത്തോടെ ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. നവകേരള വായനശാല പ്രസിഡന്റ് ബാബു സ്വാഗതവും MLSP ശ്രുതി നന്ദിയും പറഞ്ഞു.
