ടി.വി രാമൻ പണിക്കർക്കും ഗിരീഷ് പണിക്കർ മേലൂരിനും കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹാദരം ഒക്ടോബർ 17 ന്


കൊളച്ചേരി :- കൊളച്ചേരി പെരുമലയനായി ആചാരപ്പെട്ട ടി.വി രാമൻ പണിക്കർക്കും മെന്റലിസത്തിൽ അറേബ്യൻ വേൾഡ് റെക്കോർഡ് നേടിയ ഗിരീഷ് പണിക്കർ മേലൂരിനുമുള്ള കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹാദരം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9.30 ന് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

 കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും. നാടൻ കലാ ഗവേഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.

Previous Post Next Post