കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 തീയതികളിൽ


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 തീയതികളിൽ നടക്കും. ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഇളംകോലം, രാത്രി 7.30 ന് വിഷകണ്ഠന്റെ വെള്ളാട്ടവും തോറ്റവും, 9 മണിക്ക് ഗുളികന്റെ വെള്ളാട്ടം, 10 മണിക്ക് എള്ളെടുത്ത് ഭഗവതിയുടെ കലശം എന്നിവ ഉണ്ടായിരിക്കും. 

ഒക്ടോബർ 27 ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, പുലർച്ചെ 5 മണിക്ക് വിഷകണ്ഠൻ ദൈവത്തിന്റെ പുറപ്പാട്, തുടർന്ന് ദൈവത്തെ എതിരേൽക്കലും ചൊല്ലും വിളിയും. രാവിലെ 10 മണിക്ക് കരുമാരത്തില്ലത്ത് എഴുന്നള്ളിച്ച് പോക്ക്, 10.30 ന് തിരിച്ചുവരവ്, 11 മണിക്ക് എള്ളെടുത്ത്  ഭഗവതി, 11.30 ന് പാതിരട്ടിൽ, ഉച്ചയ്ക്ക് 1 മണിക്ക് വലിയ തമ്പുരാട്ടിയും വഴിപാട് നിവേദവും. ഉച്ചയ്ക്ക് 2 മണിക്ക് ആറാടിക്കൽ, വൈകുന്നേരം 6 മണിക്ക് ഹോമം, 6.30 ന് വിഷകണ്ഠൻ ദൈവത്തിന്റെ മുടിയിറക്കൽ, 7 മണിക്ക് ബലികർമ്മം, 8 മണിക്ക് കഴകപ്പുരയിൽ നിവേദ്യം സമർപ്പണവും സമാപനവും. 

 രണ്ടു ദിവസങ്ങളിലും പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post