കൊച്ചി :- ചേരാനല്ലൂർ വാഹനാപകടത്തിൽ 17 വയസ്സുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂർ ചോദ്യം ചെയ്തെന്നുമായിരുന്നു ജഡ്‌ജിയുടെ വാദം.
ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് ആരാഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്‌ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരി ഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. അന്വേഷണ സംഘത്തിന് മുമ്പാകെ ഒരു മണിക്ക് ഹാജരാകാനാണ് നിർദേശം. ഹർജിയിൽ വിശദ വാദം പിന്നീട് നടക്കും.
