മയ്യിൽ :- കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ കൃഷിഭവൻ, ആത്മ കണ്ണൂർ, ഇരിക്കൂർ ബ്ലോക്ക് എന്നിവ സംയുക്തമായി 2026 - 27 വാർഷിക പദ്ധതിയുടെ ഭാഗമായി 'തണ്ണിമത്തൻ കൃഷി, പരിപാലന മുറകൾ' എന്ന വിഷയത്തിൽ RPL (Recognition of Prior Learning) അടിസ്ഥാനമാക്കിയുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഒന്നാം ദിവസത്തെ ക്ലാസ് മയ്യിൽ കൃഷിഭവൻ ഹാളിൽ നടന്നു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ സി.സി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. മീരാ മഞ്ജുഷ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. മയ്യിൽ കൃഷി ഓഫീസർ കെസിയ ചെറിയാൻ സ്വാഗതവും ആത്മ ഇരിക്കൂർ ബ്ലോക്ക് ടെക്നോളജി മാനേജർ ശരണ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു.
തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും, മികച്ച ഇനങ്ങളുടെ തിരഞ്ഞെടുപ്പ്, നിലമൊരുക്കൽ, വിത്ത് നടീൽ, വളപ്രയോഗം, ജലസേചനം, കീടരോഗ നിയന്ത്രണം, വിളപരിപാലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.


