പാമ്പുരുത്തിയിലെ അനധികൃത മൊബൈൽ ടവറിനെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി


പാമ്പുരുത്തി :- പാമ്പുരുത്തി പാലത്തിന് സമീപം നിയമ വിരുദ്ധമായി നിർമ്മിച്ച മൊബൈൽ ടവർ അടിയന്തരമായി പൊളിച്ചുനീക്കണമെന്നും, അതുവരെ അനധികൃതമായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത് ഉടനടി നിർത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പാമ്പുരുത്തി ശാഖാ കമ്മിറ്റി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.

'അനുമതിയില്ലാത്തതിനെ തുടർന്ന് KSEB വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും, ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ടവർ നിലനിർത്തുന്നതെന്നും സമീപവാസികൾ ഇത് കാരണം കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ടവർ പൊളിച്ചുനീക്കാൻ പഞ്ചായത്ത് അന്തിമ ഉത്തരവിറക്കിയിട്ടും നടപടികൾ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറയുന്നു. നാട്ടുകാരുടെ സ്വൈര്യ  ജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ടവറിൻ്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ, ശക്തമായ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരുമെന്നും യൂത്ത് ലീഗ് പറഞ്ഞു.

Previous Post Next Post