കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള മെഡിക്കൽ ക്യാമ്പ് നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകൽ മെഡിക്കൽ ക്യാമ്പ് നാളെ ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ കാറാട്ട് മോഡൽ അംഗൻവാടിയിൽ വച്ച് നടക്കും. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഉദ്ഘാടനം ചെയ്യും. ഡോ. നിതിൻ (ENT, മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം), ഡോ. ബേന്ധു.ടി (ഓർത്തോപീഡിക്സ്, ചിറക്കൽ കുടുംബാരോഗ്യ കേന്ദ്രം) എന്നിവർ ക്ലാസ് നയിക്കും.

Previous Post Next Post