പോഷൺ അഭിയാൻ 2.0 'പോഷൻ മാ' നാറാത്ത് പഞ്ചായത്ത് തല പരിപാടി സംഘടിപ്പിച്ചു


നാറാത്ത് :- വനിത ശിശു വികസന വകുപ്പ്, കണ്ണൂർ ജില്ലാ തല ICDS സെൽ, നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS & GRC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ 2.0 'പോഷൻ മാ' പഞ്ചായത്ത് തല പരിപാടി സംഘടിപ്പിച്ചു. പള്ളേരി മാപ്പിള എൽ.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുധീഷിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു.

നാറാത്ത് F.H.C ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വത്സല.കെ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് അങ്കണവാടി ഹെൽപർമാർക്ക് പാചക മത്സരം, രക്ഷിതാക്കൾക്ക് ക്വിസ് മത്സരം എന്നിവ നടത്തി.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.പി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് എം.പി, ബ്ലോക്ക് മെമ്പർ പ്രശാന്തൻ മാസ്റ്റർ, കല്യാശ്ശേരി ICDS പ്രോജക്ട് ഓഫീസർ പങ്കജാക്ഷി.കെ, സ്നേഹിത സർവീസ് പ്രൊവൈഡർ ബിബിത.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, CDS ഭരണസമിതി അംഗങ്ങൾ, കമ്മൂണിറ്റി കോ-ഓഡിനേറ്റർ സുധ പ്രകാശ്, F NHW CDS തല RP ശ്യാമള.കെ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ അങ്കണവാടികളെ പ്രതിനിധീകരിച്ച് രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ICDS സൂപ്പർവൈസർ ഉദയകുമാരി സ്വാഗതവും CDS ചെയർപേഴ്സൺ ജിഷ.കെ നന്ദിയും പറഞ്ഞു.

Previous Post Next Post