ചട്ടുകപ്പാറ :- ചെറാട്ട്മൂലയിലെ എടക്കണാമ്പേത്ത് നളിനിയുടെ 40-ാംചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI(M) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
ഏരിയ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.വി സുശീല,വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി പ്രതീഷ്, പഞ്ചായത്ത് മെമ്പർ കെ.ജനാർദ്ദനൻ, കെ.കെ ഗോപാലൻ മാസ്റ്റർ, കെ.രതീഷ് കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
