പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരവും മറുപുത്തരി അടിയന്തരവും ഒക്ടോബർ 27, നവംബർ 16 തീയതികളിലായി നടക്കും.
ഒക്ടോബർ 27 (തുലാം 10) ചൊവ്വാഴ്ച പുത്തരി അടിയന്തിരം നടക്കും. രാവിലെ പണ്ടാരപ്പുരയിൽ നിന്ന് തിരുവായുധം എഴുന്നള്ളത്ത്, ശ്രീകോവിലിൽ പാലും നീരും കയറ്റൽ, തുടർന്ന് ശ്രീ കുറുമ്പ ഭഗവതിയുടെയും പുതിയ ഭഗവതിയുടെയും വിഷ്ണുമൂർത്തിയുടെയും തിരുനർത്തനം, ഉച്ചയ്ക്ക് 1.30 ന് പ്രസാദ സദ്യയും ഉണ്ടായിരിക്കും.
നവംബർ 16 (തുലാം 30) തിങ്കളാഴ്ച മറുപുത്തരി അടിയന്തിരവും നടക്കും.
