എടക്കാട്:- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കൊളച്ചേരിപ്പറമ്പ് പൊതു ശ്മശാനം നവീകരിക്കുന്നതിനായി 8 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.
ശ്മശാനത്തിന്റെ ഒന്നാം ഘട്ട നവീകരണ പ്രവൃത്തികൾക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞു. ശ്മശാനത്തിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന റോഡ് സൗകര്യം, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, അനുശോചന യോഗങ്ങൾ നടത്തുന്നതിനും എത്തുന്നവർക്ക് വിശ്രമിക്കുന്നതിനുമായി ഓപ്പൺ ഹാൾ നിർമ്മാണം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
