കുറ്റ്യാട്ടൂർ :- നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയുമായി ഭരണ ചുമതല നിർവ്വഹിക്കാൻ തുടങ്ങിയതിന്റെ 25-ാം വാർഷികാഘോഷം സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി 'സ്വപ്ന ഭാരതം' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. BJP മയ്യിൽ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്തു.
BJP മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബേബി സുനാഗർ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ നാരായണൻ, ടി.സി മോഹനൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംനാ സാജു റാം വിദ്യാനികേതൻ പ്രിൻസിപ്പാൾ കെ. സ്നേഹജ വൈസ് പ്രിൻസിപ്പാൾ മിനി, ശ്രീജിത്ത്.കെ എന്നിവർ സംസാരിച്ചു. മൂന്ന് കാറ്റഗറികളിലായി 68 ഓളം വിദ്യാർത്ഥികൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു.

