കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനവും ആചരിച്ചു


കമ്പിൽ :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനവും, ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മദിനവും ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. 

കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു,  കോൺഗ്രസ് നേതാവ് എ.പി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ, സി.പി മൊയ്തു, എം.ടി അനിൽ, എം.പി അരവിന്ദാക്ഷൻ, എ.ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post