പിണറായി:- പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽപ്പെട്ട് ആറുവയസ്സുകാരി മരിച്ചു. പാനുണ്ട സ്വദേശി മിർസയാണ് (6) ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. നാട്ടുകാർ പ്രദേശത്ത് നടത്തിവരാറുള്ള പതിവ് ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളമില്ലാതിരുന്ന കുളത്തിൻ്റെ അടിത്തട്ടിലേക്ക് തലയിടിച്ച് വീണതാണ് മരണത്തിന് കാരണമായത്
