നന്ദാംവളപ്പ് കുടുംബസംഗമം സംഘടിപ്പിച്ചു; മുതിർന്ന അംഗത്തെ ആദരിച്ചു

  


​ചേലേരി: നന്ദാംവളപ്പ് കുടുംബസംഗമം മയ്യിൽ കാവിൽമൂലയിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗമായ ശാരദ എൻ.വിയെ മക്കളും കൊച്ചുമക്കളും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

​സംഗമത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്കായി വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ആർദ്രം' ആംബുലൻസ് ഫണ്ടിലേക്ക് കുടുംബാംഗങ്ങൾ സ്വരൂപിച്ച ധനസഹായവും ചടങ്ങിൽ കൈമാറി. പരിപാടിയിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു.

Previous Post Next Post