വീടിന്റെ സീലിങ് തകർത്ത് ഉടുമ്പ് ! തലശ്ശേരിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ ദേഹത്ത് ഉടുമ്പ് വീണു


തലശ്ശേരി :- തലശ്ശേരിക്ക് സമീപം മഞ്ഞോടിയിൽ ഉടുമ്പ് ദേഹത്തേക്ക് വീണ് വയോധികക്ക് പരിക്ക്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജാനകിയുടെ ദേഹത്തേക്കാണ് സീലിംഗിന് മുകളിൽ നിന്ന് ഉടുമ്പ് വീണത്. 85 വയസ്സുകാരിയായ ജാനകി വീട്ടിൽ തനിച്ചാണ് താമസം.

മുകളിലെ സീലിംഗ് തകർത്തുകൊണ്ടാണ് ഉടുമ്പ് ദേഹത്തേക്ക് വീണത്. കട്ടിലിന് മുകളിലെ കൊതുവലയിൽ തട്ടി താഴേയ്ക്ക് വീണതിനാൽ ഗുരുതരമായ പരിക്കേറ്റില്ല. ഉടുമ്പ് വീടിനുള്ളിലെ ഉപകരണങ്ങൾ പലതും തകർത്തിട്ടുണ്ട്. നാട്ടുകാരെത്തിയാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി നാശനഷ്ട‌മുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.

Previous Post Next Post