കാട്ടാനയുടെ ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു


കൊല്ലം :- കാട്ടാനയുടെ ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു. പത്തനാപുരം കടശ്ശേരി ഉമ്മന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. തൊഴിലിറപ്പ് തൊഴിലാളി കടശ്ശേരി സ്വദേശി രാജമ്മയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എൺപത് വയസായിരുന്നു. രാവിലെ ജോലിക്കായി ഫോട്ടോ എടുത്തതിന് ശേഷം സംഘമായി പുറപ്പെടുമ്പോഴാണ് കാട്ടാനയെ കണ്ടത് ഒപ്പമുള്ളവർ ചിതറിയോടി. 

രാജമ്മ കാൽ തെന്നി വീണു. ആന തുമ്പികൈ കൊണ്ട് രാജമ്മയെ എറിഞ്ഞെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളി ജയ പറഞ്ഞു. വനത്തോട് ചേർന്ന ഭാഗമാണിത്. ഇവിടെ കാട്ടാന ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതർക്ക് പരാതി നൽകിട്ടും നടപടി എടുത്തിട്ടില്ലെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു.

Previous Post Next Post