വീട്ടുമുറ്റത്ത് നിന്ന് പിന്നോട്ടെടുക്കുകയായിരുന്ന കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം


കണ്ണൂർ :- വീട്ടുമുറ്റത്ത് നിന്ന് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

ഖബറടക്കം ഇന്ന് ഒക്ടോബർ 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Previous Post Next Post