ചെറുവത്തല മൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിച്ചു

 


​മാണിയൂർ:-ചെറുവത്തല മൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും പ്രധാന അധ്യാപകനുമായ സി.എൻ. പ്രീജിത്ത് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ ബാബുരാജ് മാണുക്കര അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ സംസാരിച്ചു. തുടർന്ന് സന്തോഷ് കണിയാരത്ത്, പി. സജിത്ത് കുമാർ, ബൃന്ദ എം.വി എന്നിവർ വയലാർ രചിച്ച പ്രശസ്ത ഗാനങ്ങൾ ആലപിച്ചു.

​ചടങ്ങിൽ പി. സുനോജ് കുമാർ സ്വാഗതവും പി.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.

Previous Post Next Post