സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു

 


​കൊളച്ചേരി:-കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും ഫുട്ബോൾ കളിയോടുള്ള താൽപര്യം വളർത്തുന്നതിനുമായി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരിയിലെ കുട്ടികൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു.

​കഴിഞ്ഞ ആഴ്ച കൊളച്ചേരിപ്പറമ്പിലെ രണ്ട് പ്രദേശങ്ങളിലുള്ള കുട്ടികൾക്കും സേവാഭാരതിയുടെ നേതൃത്വത്തിൽ സമാനമായ രീതിയിൽ ഫുട്ബോൾ വിതരണം നടത്തിയിരുന്നു.

Previous Post Next Post