കൊളച്ചേരി പാടിയിൽ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് KWA കൊളച്ചേരി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി


കൊളച്ചേരി :- കൊളച്ചേരി പാടിയിൽ പ്രദേശത്ത് സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടി ഉണ്ടാകുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര ജലഅതോറിറ്റി കൊളച്ചേരി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി.

നിരന്തരമായി പൊട്ടുന്ന പൈപ്പുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Previous Post Next Post