മയ്യിൽ ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെൽത്ത്‌ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചു


മയ്യിൽ :- കേരള സർക്കാരിന്റെ വിവിധ ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ തദ്ദേശ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത്, പബ്ലിക് ഹെൽത്ത്‌ കമ്മിറ്റി മീറ്റിംഗ് നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡോ. താര പദ്ധതി വിശദീകരണം നടത്തി.

മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.വി ശ്രീജിനി, മയ്യിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ സുഷമ, മയ്യിൽ ആയുഷ് ഹെൽത്ത്‌ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ സിറാജ്, കണ്ടക്കൈ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ജയകൃഷ്ണൻ, വെറ്റിനറി ഇൻസ്‌പെക്ടർ ഡോ.ആസിഫ്.എം അഷ്‌റഫ്‌, പഞ്ചായത്ത് സെക്രട്ടറി ഷാജി, പഞ്ചായത്ത് HI അബ്ദുൽ സലാം, ഹെൽത്ത്‌ നേഴ്സ് അനിത പാലിയേറ്റീവ് നേഴ്സ് സജിന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, മറ്റു ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, മയ്യിൽ കൃഷിഭവൻ പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



Previous Post Next Post