കൊളച്ചേരിമുക്ക് വളവിലെ അനധികൃത കെട്ടിട നിർമ്മാണം ; BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പരാതി നൽകി


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ നാലാംപീടികയ്ക്കും കൊളച്ചേരിമുക്കിനും ഇടയിലായുള്ള വളവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കെട്ടിട നിർമ്മാണം നടത്തുന്നതിനെതിരെ BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. 

വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് അനധികൃത നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നൽകിയതായി ബിജെപി പ്രസിഡണ്ട്‌ ഇ പി ഗോപാലകൃഷ്ണൻ അറിയിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച പില്ലർ ഉടൻ പൊളിച്ചു മാറ്റാൻ കെട്ടിട ഉടമയ്ക്ക് നിർദേശം നൽകുമെന്നും നിവേദന സംഘത്തിന് പ്രസിഡന്റ് ഉറപ്പ് നൽകി.

ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.വി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത് . നാലാം പീടിക കൊടും വളവിൽ കെട്ടിട നിർമാണ ചട്ടങ്ങൾ പാടെ കാറ്റിൽ പറത്തി നടത്തുന്ന നിർമാണത്തിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ മുതൽ നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ലഭിച്ചിട്ടുണ്ട്.

Previous Post Next Post