ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായികുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ എഗെയിനിസ്റ്റ് ഡ്രഗ്സ് എന്ന ക്യാമ്പയിൻ്റെ ഭാഗമായി മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി വടുവൻകുളം, കാരാറമ്പ്, ആനപ്പീടിക, പാവന്നൂർമൊട്ട, എട്ടയാർ, മയ്യിൽ, ചെറുവത്തലമൊട്ട, ചെക്കിക്കുളം, വില്ലേജ്മുക്ക്, ചട്ടുകപ്പാറ എന്നീ സ്ഥലങ്ങളിലൂടെ പ്രചരണം നടത്തി.

നൂറോളം ബൈക്കുകൾ അണിനിരന്ന റാലി ശ്രീകണ്‌ഠപുരം എക്‌സൈസ് ഇസ്‌പെക്ടർ കെ.വി ശ്രാവൺ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡൻ്റ് എം.വി സുശീല, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.




Previous Post Next Post