മയ്യിൽ :- ലയൺസ് ഇന്റർ നാഷണൽ സർവ്വീസ് പ്രോജക്ടിനോടനുനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റൽ പരിസരത്ത് ഫലവൃക്ഷത്തൈ നട്ടു.
ക്ലബ് പ്രസിഡൻ്റ് ലയൺ സി.കെ പ്രേമരാജൻ അധ്യക്ഷത വഹിച്ചു. റീജണൽ ചെയർപേഴ്സൺ പി.കെ നാരായണൻ, പി.കെ ശശി നമ്പ്യാർ, പി.രാധാകൃഷ്ണൻ, പി.പി ബാലകൃഷ്ണൻ, എ.സജീവൻ എന്നിവർ സംസാരിച്ചു. ട്രഷറർ പി.പി കൃഷ്ണൻ നന്ദി പറഞ്ഞു. ഹോസ്റ്റൽ വാർഡൻ, വിദ്യാർത്ഥികൾ പങ്കെടുത്തു.
