ചേരാനല്ലൂർ വാഹനാപകടം ; പ്രതിയുടെ പിതാവായ ജഡ്‌ജി ചോദ്യമുനയിൽ, ചോദ്യം ചെയ്യൽ തുടരുന്നു


കൊച്ചി :- ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരൻ്റെ പിതാവായ അഡീഷണൽ ജഡ്‌ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയ്ക്ക് 2.40 ഓടെയാണ് ജഡ്‌ജിയെ വിളിച്ചു വരുത്തിയത്. കേസിൽ ജഡ്‌ജിനെ പ്രതി ചേർത്തിരുന്നു. ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. നടപടി പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിന് ശേഷം മതിയെന്നും ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. ജഡ്‌ജിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‌ജിയുടെ റിപ്പോർട്ട്.

Previous Post Next Post