വളപട്ടണം :- എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രയ്ക്ക് നവംബർ 5 ഞായറാഴ്ച അഴീക്കൽ ബോട്ട് ജെട്ടിയിൽ സ്വീകരണം നൽകും. ഇതിന്റെ ഭാഗമായി ചേർന്ന എസ്ഡിപിഐ അഴീക്കോട്‌മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ഷഫീഖ് മുണ്ടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എ.ഫൈസൽ വിഷയാവതരണം നടത്തി.
തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. നവംബർ 4ന് കാസർകോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ 13ന് തിരുവനന്തപുരം പെരുമാതുറയിൽ സമാപിക്കും.
സ്വീകരണ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി അബ്ദുള്ള നാറാത്ത് ചെയർമാനും ശിഹാബ് പി.പി ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ശുക്കൂർ മാങ്കടവ്, റഹീം പോയ്ത്തുംകടവ്, അൻവർ മാങ്കടവ്, മഷൂദ് കണ്ണാടിപറമ്പ്, ഷബീർ ചാലാട്, അനസ് മന്ന, ഫാറൂഖ് കക്കാട്, ഇസ്മായിൽ പൂതപ്പാറ, നൗഫൽ കപ്പക്കടവ്, ഷാഫി പാപ്പിനിശ്ശേരി എന്നിവർ വിവിധ സബ് കമ്മിറ്റി കൺവീനർമാരായി പ്രവർത്തിക്കും.
