തിരുവനന്തപുരം :- ട്രക്കിങ്ങിനിടെ പർവ്വതാരോഹക കുടുങ്ങിയതായി കുടുംബം. തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നുവാണ് (41) നേപ്പാളിലെ ലൊബുഞ്ചേ പർവ്വതത്തിൽ കുടുങ്ങിയത്. ഇറങ്ങിവരുംവഴി വീണു പോയതായി സീന തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.