സതീശൻ പാച്ചേനിയുടെ സ്മരണയിൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി; അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

 


​കോറളായി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ ചരമവാർഷിക ദിനം ആദരാഞ്ജലികളോടെ ആചരിച്ചു.

​ചടങ്ങിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. പരിപാടിയിൽ ശ്രീജേഷ് കൊയിലേരിയൻ, പി.പി. മൂസാൻ, എൻ.പി. അസൈനാർ, കെ. ശ്രീജിത്ത്, ഇ. സരോജിനി, കെ. അർഷിൻ തുടങ്ങിയവർ സന്നിഹിതരായി സംസാരിച്ചു. സതീശൻ പാച്ചേനിയുടെ ഓർമ്മകൾ പ്രവർത്തകർ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

Previous Post Next Post