സതീശൻ പാച്ചേനിയെ അനുസ്മരിച്ചു; മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

 


​ മയ്യിൽ:-മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചോനയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മയ്യിൽ ഗാന്ധിഭവനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു.

​കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.എ. സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.പി. ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേര്യൻ, മണ്ഡലം ജനറൽ സെക്രട്ടറി സി.വി. വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

​പഞ്ചായത്ത് മെമ്പർമാരായ ജിനേഷ് ചാപ്പാടി, യൂസഫ് പാലക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ. ബാലകൃഷ്ണൻ, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി പ്രസാദ് കെ., യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ വേളം, പ്രേമരാജൻ പുത്തലത്ത്, കർഷക കോൺഗ്രസ് നേതാവ് സക്കരിയ, ശ്രീലേഷ് വേളം തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post