CITU സംസ്ഥാന സമ്മേളന പതാകദിനം വേശാല മേഖലാ കമ്മിറ്റി ആചരിച്ചു

 


​ചട്ടുകപ്പാറ: -സി.ഐ.ടി.യു. (CITU) സംസ്ഥാന സമ്മേളനം നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് വെച്ച് നടക്കാനിരിക്കെ, വേശാല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.

​കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ കെ. നാണു പതാക ഉയർത്തി. മേഖലാ കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മയ്യിൽ ഏരിയാ വൈസ് പ്രസിഡന്റ് ആർ.വി. രാമകൃഷ്ണൻ സംബന്ധിച്ചു

Previous Post Next Post