പള്ളിപ്പറമ്പ്:-കഴിഞ്ഞ ദിവസം മരണപ്പെട്ട പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുവിന്റെ പിതാവും, മേഖലയിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കാരണവരുമായ പരേതനായ ഹംസ കെ.പി.-യുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
ബാഫഖി തങ്ങൾ സൗധം പള്ളിപ്പറമ്പ് ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുഹമ്മദ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ശാഖ പ്രസിഡന്റ് അഹമ്മദ് വി.പിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സംഗമം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കൊടിപോയിൽ മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു.
കൊടിപോയിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ പി.പി., മഹല്ല് പ്രസിഡന്റ് സി.എം. മുസ്തഫ, ഒ.സി. അബ്ദുൽ ഖാദർ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മഹമൂദ് കെ.പി., സി.പി. അബ്ദുൽ ഖാദർ മാസ്റ്റർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.ലത്തീഫ് സി.കെ. സ്വാഗതവും റംഷാദ് സി.എച്ച്. നന്ദിയും പറഞ്ഞു.




