ജനാധിപത്യ ധ്വംസനത്തിനെതിരെ പുകസ മയ്യിൽ മേഖല കമ്മിറ്റി 'ആസാദി പ്രതിഷേധം' സംഘടിപ്പിച്ചു

 


​കമ്പിൽ: ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ യുവത നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം (പുകസ) മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ 'ആസാദി പ്രതിഷേധം' സംഘടിപ്പിച്ചു.

​പരിപാടി പ്രശസ്ത നാടകകൃത്ത് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിനോദ് കെ. നമ്പ്രം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡൽഹി സമരസേനാനി അക്ഷയ് കൊളച്ചേരി, സലാം കണ്ണാടിപ്പറമ്പ്, ശൈലജ തമ്പാൻ, ടി.പി. നിഷ ടീച്ചർ എന്നിവർ സംസാരിച്ചു.

​അഭിലാഷ് കണ്ടക്കൈ, കെ. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മേഖല സെക്രട്ടറി എ. അശോകൻ സ്വാഗതഭാഷണം നടത്തി.







Previous Post Next Post