മാതമംഗലം:-എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരമം ഓയോളത്തെ നെടുമണ്ണിൽ വീട്ടിൽ മേഘ (32) ആണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ ഏഴിന് രാത്രി ഏഴോടെയാണ് മേഘയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്.
തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എൻ കെ മുരളീധരൻ - സി ഇന്ദിര ദമ്പതികളുടെ മകളാണ്. ഭർത്താവ്: ബിനീഷ് (കുന്നരു). മകൾ: ജാൻവി.
